ഷാർജയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; യുഎഇയിൽ കടുത്ത ജാഗ്രത

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാർജ ലക്ഷ്യമാക്കി ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഷാർജയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെത്തുടർന്ന് യുഎഇയിലുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയ്ക്കും വിമാനത്താവളത്തിന് സമീപമുള്ള മേഖലകൾക്കും നേരെയാണ് ഡ്രോണുകൾ എത്തിയത്. എന്നാൽ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഭൂരിഭാഗം ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർത്തു. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ സംഭവിച്ചതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഷാർജ വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *