ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മൂന്ന് പേരെ എൻഐഎ (National Investigation Agency) അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മധുര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘമാണ് പിടിയിലായത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത നേതാക്കളെയും പ്രമുഖ വ്യക്തികളെയും അപായപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി. കൂടാതെ, വിദേശ എംബസികൾക്ക് നേരെ ആക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും പെൻഡ്രൈവ്, മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. കോടതികളിൽ സ്ഫോടനം നടത്തിയ കേസുകളിലും ഇവർക്ക് പങ്കുള്ളതായി സംശയിക്കുന്നു.ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിശദമായ അന്വേഷണം നടന്നുവരികയാണ്. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

