വാഷിംഗ്ടൺ ഡിസി: ചന്ദ്രനിലേക്കുള്ള നാസയുടെ ചരിത്രപരമായ ആർട്ടെമിസ്-2 ദൗത്യത്തിൽ പങ്കാളികളായ നാലംഗ സംഘം വിജയകരമായി ഭൂമിയിൽ തിരിച്ചെത്തി. പത്ത് ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ പേടകം ദക്ഷിണ കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിലാണ് സുരക്ഷിതമായി പതിച്ചത് (Splashdown).
ഏപ്രിൽ ഒന്നിനാണ് ആർട്ടെമിസ്-2 ദൗത്യം ആരംഭിച്ചത്.10 ദിവസത്തെ പര്യവേക്ഷണത്തിന് ശേഷമാണ് സംഘം മടങ്ങിയെത്തിയത്.നാല് ബഹിരാകാശ യാത്രികരാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു പേടകത്തിന്റെ ലാൻഡിംഗ്. കടലിൽ പതിച്ച പേടകത്തെയും യാത്രികരെയും സ്വീകരിക്കാനായി നാസയുടെയും മറ്റ് ഏജൻസികളുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ദൗത്യങ്ങളിൽ നിർണ്ണായകമായ ഒന്നായിരുന്നു ആർട്ടെമിസ്-2. ചന്ദ്രനെ ഭ്രമണം ചെയ്ത് സുരക്ഷിതമായി തിരിച്ചെത്തിയ ഈ ദൗത്യം ഭാവിയിലെ ചന്ദ്രയാത്രകൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

