അഞ്ചരക്കണ്ടിയിൽ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് ബിഡിഎസ് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ബിഡിഎസ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം സ്വദേശി നിധിൻ രാജ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർത്ഥിയാണ് നിധിൻ. കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർത്ഥി താഴേക്ക് വീണതെന്നാണ് പ്രാഥമിക വിവരം.

വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ നിധിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് അബദ്ധത്തിൽ വീണതാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *