കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയാണെന്ന് കോളേജ് മാനേജ്മെന്റ്. നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ലോൺ ആപ്പുകാർ വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്.
മരണത്തിന് പിന്നിൽ ലോൺ ആപ്പ് സംഘമാണെന്ന കോളേജ് അധികൃതരുടെ വെളിപ്പെടുത്തൽ കേസ് അന്വേഷണത്തിൽ നിർണ്ണായകമാകും. വിദ്യാർത്ഥിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഫോണിലേക്ക് വന്ന സന്ദേശങ്ങളെക്കുറിച്ചും പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ ലോൺ ആപ്പ് മാഫിയയുടെ ഉറവിടം കണ്ടെത്താനാണ് പോലീസ് നീക്കം. ഇത്തരം കെണികളിൽ വീഴാതിരിക്കാൻ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് കോളേജ് അധികൃതരും പോലീസും മുന്നറിയിപ്പ് നൽകി

