പാകിസ്ഥാനിലേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് നീട്ടി

ന്യൂഡൽഹി: പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തതും പാകിസ്ഥാൻ വിമാനക്കമ്പനികൾ പ്രവർത്തിപ്പിക്കുന്നതുമായ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള വിലക്ക് കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. പുതിയ ഉത്തരവനുസരിച്ച് വിലക്ക് മേയ് 24 വരെ തുടരും.

ഇന്ത്യൻ വ്യോമപാത പാകിസ്ഥാൻ രജിസ്റ്റർ ചെയ്തതോ പാകിസ്ഥാൻ കമ്പനികൾ ഉടമസ്ഥതയിലുള്ളതോ ലീസ് എടുത്തതോ ആയ എല്ലാ വിമാനങ്ങൾക്കും—വാണിജ്യ, സ്വകാര്യ, സൈനിക—ലഭ്യമാകില്ലെന്ന് ‘നോട്ടം’ (NOTAM) വഴി അധികൃതർ അറിയിച്ചു

2025 ഏപ്രിൽ 22-ന് ജമ്മു കാശ്മീരിലെ പഹൽഗാം ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷാവസ്ഥയിലാണ് ഇരുരാജ്യങ്ങളും പരസ്പരം വ്യോമപാതകൾ അടച്ചത്. തുടർന്ന് ഈ വിലക്ക് മാസാന്തം നീട്ടിക്കൊണ്ടിരിക്കുകയാണ്

ഇതിനിടെ, പാകിസ്ഥാനും ഇന്ത്യൻ വിമാനങ്ങൾക്ക് മേയ് 24 വരെ സ്വന്തം വ്യോമപാതയിൽ പ്രവേശന വിലക്ക് നീട്ടിയിട്ടുണ്ട്. ഇതോടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യോമഗതാഗത നിയന്ത്രണം തുടരുന്ന സാഹചര്യമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *