വോട്ടിന് നോട്ടു വിവാദം: സമഗ്ര റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

പാലക്കാട് : വോട്ടിന് നോട്ടു ആരോപണവുമായി ബന്ധപ്പെട്ട ബി ജെ പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരായ പരാതിയിൽ ജില്ലാകലക്ടർ സമഗ്ര റിപ്പോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി വിശദമായ അന്വേഷണത്തിന് പിന്നാലെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ ഫലവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരുടെ മൊഴികളും, പണം ലഭിച്ചുവെന്നാരോപണമുയർന്ന വയോധികയുടെ മൊഴിയും ഉൾപ്പെടുത്തിയതായി കളക്ടർ വ്യക്തമാക്കി

വിവാദം ഗൗരവമായ സാഹചര്യത്തിൽ, ലഭ്യമായ തെളിവുകൾ എല്ലാം പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കി കൈമാറിയതെന്നും അധികൃതർ അറിയിച്ചു. തുടര്‍നടപടികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനപ്രകാരം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *