മെൽബൺ: വിപഞ്ചിക ഗ്രന്ഥശാല മെൽബണിന്റെ പത്താം വാർഷികാഘോഷമായ ‘ദശകം 26’-ന്റെ ആഘോഷ പരിപാടികളുടെ പ്രഖ്യാപനം നടന്നു. പ്രശസ്ത ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമനും അദ്ദേഹത്തിന്റെ എഴുത്തുകളിലെ കഥാപാത്രമായ മാൾട്ടിയും (ലേഡി മാലതിയും) ചേർന്നാണ് പ്രഖ്യാപനം നിർവ്വഹിച്ചത്. വിപഞ്ചികയുടെ പ്രസിഡന്റ് ഗിരീഷ് അവണൂരിൽ നിന്ന് പോസ്റ്ററുകൾ സ്വീകരിച്ചാണ് പ്രകാശനം നടത്തിയത്.
ജൂലൈ 11-ന് ബോക്സ് ഹിൽ (Box Hill) ടൗൺ ഹാളിലാണ് ‘ദശകം 26’ അരങ്ങേറുന്നത്. ചലച്ചിത്ര-ടെലിവിഷൻ താരങ്ങളായ ഉണ്ണിരാജ് (മറിമായം ഫെയിം), ബിജു ഇരിണാവ് (ഏഷ്യാനെറ്റ് മുൻഷി ഫെയിം) എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരിക്കും.
നാടകരാവിൽ ‘കെപ്റ്റ’ അവതരിപ്പിക്കുന്ന ‘പുലിജന്മം’ നാടകവും, കണ്ണൂർ ഹരിദാസൻ പണിക്കരും സംഘവും അവതരിപ്പിക്കുന്ന ‘മുത്തപ്പൻ വെള്ളാട്ടുമാണ്’ ദശകം 26-ലെ പ്രധാന ആകർഷണങ്ങൾ. വിപഞ്ചികയുടെ പത്താം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മെൽബണിലെ മലയാളി സമൂഹം

