ഒഡേസയിൽ റഷ്യൻ ഡ്രോൺ ആക്രമണം; 14 പേർക്ക് പരിക്ക്

ഒഡേസ: യുക്രെയ്‌നിലെ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണ പൗരന്മാരാണ് പരിക്കേറ്റവരെന്ന് അധികൃതർ അറിയിച്ചു.

രാത്രിയിലുണ്ടായ ആക്രമണത്തിൽ താമസസ്ഥലങ്ങൾ ഉൾപ്പെടെയുള്ള പൗരസൗകര്യങ്ങൾ വ്യാപകമായി നശിച്ചു. നഗരത്തിലെ പ്രൈമോഴ്‌സ്‌കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടുകൾ, ഹോട്ടൽ, മറ്റ് കെട്ടിടങ്ങൾ എന്നിവക്ക് കേടുപാടുകൾ സംഭവിച്ചു

തുറമുഖവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ചില സ്ഥലങ്ങളിൽ തീപിടിത്തവും ഉണ്ടായതായി അധികൃതർ വ്യക്തമാക്കി.

റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ ഒഡേസ നഗരത്തെ ലക്ഷ്യമിട്ട് ആവർത്തിച്ച് ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വ്ലൊദിമിർ സെലൻസ്കി വ്യക്തമാക്കി

ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പരിക്കേറ്റവർക്ക് ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *