പശ്ചിമബംഗാളിൽ തൃണമൂൽ തകരുന്നു; മമത ബാനർജിക്ക് കനത്ത തിരിച്ചടി

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അപ്രതീക്ഷിത തിരിച്ചടി. ദീർഘകാലം ബംഗാൾ ഭരിച്ച തൃണമൂൽ കോൺഗ്രസ് പല നിർണ്ണായക മണ്ഡലങ്ങളിലും പിന്നിലായതോടെ ഭരണമാറ്റത്തിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

സംസ്ഥാനത്ത് ബി.ജെ.പി വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. പല തൃണമൂൽ കോട്ടകളിലും ബി.ജെ.പി സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നിലനിർത്തുന്നു.നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ മമത ബാനർജി കനത്ത പോരാട്ടം നേരിടുകയാണ്. ആദ്യ റൗണ്ടുകളിൽ മമത പിന്നിലായതാണ് തൃണമൂൽ ക്യാമ്പുകളെ ഞെട്ടിച്ചത്.കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഫലങ്ങൾക്കൊപ്പം തന്നെ പശ്ചിമബംഗാളിലെ ഈ തകർച്ച ദേശീയ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും.

“ബംഗാൾ മാറ്റം ആഗ്രഹിക്കുന്നു” എന്ന ബി.ജെ.പി നേതാക്കളുടെ പ്രഖ്യാപനം ശരിവെക്കുന്ന തരത്തിലാണ് നിലവിലെ വോട്ടിംഗ് ശൈലി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃണമൂലിന് ലീഡ് തിരിച്ചുപിടിക്കാനാകുമോ അതോ ബംഗാൾ കാവി അണിയുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *