കലയും സംഗീതവും വേദി കീഴടക്കാൻ സിഡ്നി ഒരുങ്ങുന്നു; ‘നാദ സൗന്ദര്യം – Tunes & Twirls 2’ മെയ് 30-ന്

സിഡ്നി: ഓസ്ട്രേലിയയിലെ മലയാളി ദൃശ്യ-ശ്രാവ്യ മാധ്യമ രംഗത്തെ പ്രമുഖരായ ‘നാലാമാൻ മീഡിയ ഹൗസും’ ‘മലയാളിപ്പത്രവും’ പ്രധാന സ്പോൺസർമാരായി എത്തുന്ന പ്രമുഖ കലാമേള ‘നാദ സൗന്ദര്യം – Tunes & Twirls 2’ മെയ് 30 ശനിയാഴ്ച സിഡ്നിയിൽ അരങ്ങേറും. ‘ഫൈൻ ഫിലിംസും’ ‘ലക്ഷ്മി രാമചന്ദ്രൻ സ്കൂൾ ഓഫ് ഡാൻസും’ സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ സാംസ്കാരിക വിരുന്ന് പെൻറിത്തിലെ പ്രശസ്തമായ ജോവാൻ സതർലാൻഡ് തിയേറ്ററിലാണ് (Joan Sutherland Theatre, Penrith) നടക്കുക. അന്ന് വൈകുന്നേരം 5 മണി മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്.

നൂറ്റമ്പതിലധികം പ്രതിഭകൾ അണിനിരക്കുന്ന ഈ മെഗാ ഷോ, ശബ്ദത്തിന്റെയും ചലനത്തിന്റെയും അത്യപൂർവ്വ ദൃശ്യവിരുന്നായിരിക്കുമെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്. ക്ലാസിക്കൽ രൂപങ്ങൾ മുതൽ മോഡേൺ കോണ്ടംപററി വരെയുള്ള നൃത്തരൂപങ്ങൾ കോർത്തിണക്കിയ നൃത്തവിഭാഗം, ആത്മാവിനെ തൊട്ടുണർത്തുന്ന മെലഡികളും ആവേശം നിറയ്ക്കുന്ന ഫാസ്റ്റ് നമ്പറുകളും അടങ്ങുന്ന സംഗീതവിരുന്ന് എന്നിവ ഷോയുടെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ, കഥകളിയുടെ ചരിത്രവും വേരുകളും തേടുന്ന ‘കഥകളി തമ്പുരാൻ’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും ചടങ്ങിൽ ഉണ്ടായിരിക്കും.

പരമ്പരാഗത ശൈലിയും ആധുനിക എലഗൻസും സമന്വയിക്കുന്ന ഫാഷൻ ഷോയും, ലളിതമായ കഥാതന്തുവിലൂടെ ശക്തമായ സന്ദേശം കൈമാറുന്ന ‘ദി ഗാർഡിയൻ’ എന്ന നാടകവും ഈ സാംസ്കാരിക സായാഹ്നത്തിന് മാറ്റ് കൂട്ടും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, പ്രോപ്പർട്ടി വിസ്ത, കാവ് ഹെൽത്ത്, വിഐപി ഫിനാൻസ്, ടിബിജി, മയൂര, ബി ഡിസൈൻ സാരീസ്, സ്കിൻ ആൻഡ് ബ്യൂട്ടി ഗിൽഡ്, സുറിയ തുടങ്ങി പ്രമുഖ ബ്രാൻഡുകളാണ് ഈ പരിപാടിയുടെ മറ്റ് സഹകരണ പങ്കാളികൾ.

സിഡ്നിയിലെ കലാപ്രേമികൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കുന്ന ഈ മെഗാ ഷോയിൽ പങ്കാളികളാകാൻ ക്യുആർ കോഡ് സ്കാൻ ചെയ്ത് സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി സന്തോഷ് പുത്തൻ (0430 037 665), സുജിത് കൃഷ്ണൻ (0413 090 028) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *