ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ബേൺലിയെ വീഴ്ത്തി ആഴ്സണൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ ജയക്കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബേൺലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. കയ് ഹാവേട്‌സ് നേടിയ ഗോളിലാണ് ആഴ്സണൽ ജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ 37-ാം മിനിറ്റിൽ ബുകായ സാക നൽകിയ കോർണറിൽ നിന്നാണ് ഹാവെർട്സ് ഹെഡറിലൂടെ വലകുലുക്കിയത്. സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നേടിയ ജയത്തോടെ ആഴ്സണൽ കിരീടപ്പോരാട്ടത്തിൽ നിർണായക മുന്നേറ്റം നടത്തി.

വിജയത്തോടെ ആഴ്സണൽ 82 പോയിന്റിലെത്തി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പ്രീമിയർ ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തിൽ ടീമിന് വലിയ ആത്മവിശ്വാസമാണ് ഈ ജയം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *