ബെയ്‌റൂട്ട്: ഇസ്രയേലും ബുള്ള തമ്മിലുള്ള ഏറ്റുമുട്ടലിൽ ലെബനനിലെ മരണസംഖ്യ 3,000 കടന്നതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 2 മുതൽ തുടരുന്ന സംഘർഷത്തിൽ ഇതുവരെ 3,020 പേർ കൊല്ലപ്പെട്ടതായും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടിയിട്ടും തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്.
ഹിസ്ബുള്ള സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ബാൽബെക്കിന് സമീപം നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് സംഘടനയുടെ കമാൻഡറും മകളും കൊല്ലപ്പെട്ടതായി ലെബനൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹിസ്ബുള്ളടെ 30-ലേറെ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യവും വ്യക്തമാക്കി. സംഘർഷത്തെ തുടർന്ന് ലെബനനിൽ പത്തുലക്ഷത്തിലേറെ പേർ കുടിയൊഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
തെക്കൻ ലെബനനിലെ നിരവധി ഗ്രാമങ്ങൾ ഒഴിയാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഹിസ്ബുള്ള ആവശ്യം ഇസ്രയേൽ ആവർത്തിക്കുമ്പോൾ, ലെബനനിൽ നിന്ന് സൈനിക പിന്മാറ്റമാണ് പ്രധാന ലക്ഷ്യമെന്ന് ലെബനൻ സർക്കാർ വ്യക്തമാക്കുന്നു. യുദ്ധാവസ്ഥ തുടരുന്നതിനിടെ അമേരിക്കയുടെ നേതൃത്വത്തിൽ ലെബനനും ഇസ്രയേലും തമ്മിലുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. എ

