“അടുത്ത മണിക്കൂറുകളിൽ ലോകത്തിന് നല്ല വാർത്ത”; സൂചന നൽകി മാർക്കോ റൂബിയോ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുമായി ബന്ധപ്പെട്ട് അടുത്ത മണിക്കൂറുകൾക്കകം ലോകത്തിന് “നല്ല വാർത്ത” ലഭിക്കാമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഇന്ത്യ സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം സൂചന നൽകിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടായതായി റൂബിയോ വ്യക്തമാക്കി.

പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുകൂല നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രപരമായ പരിഹാരത്തിനാണ് അമേരിക്ക മുൻഗണന നൽകുന്നതെന്നും റൂബിയോ ആവർത്തിച്ചു. ഇന്ത്യ സന്ദർശനത്തിനിടെ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ സാഹചര്യം, ഊർജസുരക്ഷ, ഇന്ത്യ-അമേരിക്ക സഹകരണം എന്നിവ ചർച്ചയായതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *