ആണവായുധം നിർമിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താം; ശുഭ സൂചനയുമായി ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ആശ്വാസകരമായ ശുഭ സൂചനയുമായി ഇറാൻ രംഗത്ത്. തങ്ങൾ ആണവായുധം നിർമിക്കുന്നില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തെ പൂർണ്ണമായും ബോധ്യപ്പെടുത്താൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു.

അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് ഇറാൻ തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് ഇറാൻ ആവർത്തിച്ചു.ഇറാൻ്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമൂഹം ഉയർത്തുന്ന ആശങ്കകൾ പരിഹരിക്കാൻ രാജ്യം തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.

നിലവിലുള്ള തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിനും പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് ഇറാന്റെ ഈ പുതിയ നിലപാട് ഏറെ സഹായകരമാകുമെന്നാണ് അന്താരാഷ്ട്ര തലത്തിലുള്ള വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *