സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം; യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കാസർഗോഡ്: ഭർതൃവീട്ടിലെ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാസർഗോഡ് ചർലടുക്ക സ്വദേശിനി സുഫൈദയാണ് പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ സുഫൈദയുടെ ഭർത്താവ് ആദിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ആദിലിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഭർതൃവീട്ടുകാരുടെ മുന്നിൽ വെച്ച് ആസിഡ് കുടിച്ചാണ് സുഫൈദ ജീവനൊടുക്കിയത്. ഈ കേസിൽ ഭർത്താവിന് പുറമെ സുഫൈദയുടെ ഭർതൃമാതാവിനെയും പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *