ഓസ്‌ട്രേലിയൻ മലയാളി പ്രവാസികൾക്കായി ധ്യാൻ ശ്രീനിവാസനും സംഘവും നയിക്കുന്ന ‘സമ്മർ ഇൻ ഓസ്‌ട്രേലിയ 2026’ മെഗാ സ്റ്റേജ് ഷോ അരങ്ങിലേക്ക്

മെൽബൺ: ഓസ്‌ട്രേലിയയിലെ മലയാളി പ്രവാസികൾക്ക് ഈസ്റ്റർ-വിഷു ആഘോഷങ്ങളുടെ ഭാഗമായി അവിസ്മരണീയമായ ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കാൻ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ‘സമ്മർ ഇൻ ഓസ്‌ട്രേലിയ 2026’ മെഗാ ഷോ എത്തുന്നു. ജനപ്രിയ താരം ധ്യാൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ, പാട്ടും നൃത്തവും ചിരിയുണർത്തുന്ന കോമഡി പ്രകടനങ്ങളുമായി മൂന്ന് മണിക്കൂർ നീളുന്ന പ്രമാദമായ സ്റ്റേജ് ഷോയാണ് ഓസ്‌ട്രേലിയയിലെ വിവിധ പ്രമുഖ നഗരങ്ങളിൽ അരങ്ങേറാൻ ഒരുങ്ങുന്നത്. പി.ആർ എന്റർടൈൻമെന്റ്സ്, ചുരുളി ക്ലബ്, ഫാം ക്ലബ്, നന്മ ഇന്റർനാഷണൽ എന്നിവരുടെ സഹകരണത്തോടെയാണ് ഈ വൻ കലാവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഒൻപതോളം പ്രശസ്ത കലാകാരന്മാരാണ് ഈ മെഗാ നൈറ്റിൽ അണിനിരക്കുന്നത്. ചലച്ചിത്ര താരം കൃഷ്ണ പ്രഭയും സംഘവും അവതരിപ്പിക്കുന്ന ഹൈ-എനർജി ബോളിവുഡ് ഡാൻസ് പ്രകടനങ്ങളും, ഒപ്പം ജനപ്രിയ ഹാസ്യ താരം കോട്ടയം നസീറിന്റെയും റെജി രാമപുരത്തിന്റെയും കോമഡി-മിമിക്രി നമ്പറുകളും ഷോയുടെ പ്രധാന ആകർഷണമായിരിക്കും.

സംഗീത പ്രേമികളെ ആവേശത്തിലാക്കാൻ സ്റ്റാർ സിംഗറിലൂടെയും നാടൻ പാട്ടുകളിലൂടെയും ചാലക്കുടിയുടെ സ്വന്തം ഗായകനായി മാറിയ സുധീഷ് ശശികുമാറും ഈ വേദിയിലെത്തുന്നുണ്ട്. കൂടാതെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും ഗായികയുമായ ലക്ഷ്മി നക്ഷത്ര, പ്രശസ്ത ഗായകരായ സുമി അരവിന്ദ്, ഷിനോ പോൾ തുടങ്ങിയവർ നയിക്കുന്ന അടിപൊളി സംഗീതനിശയും ഈ ഷോയുടെ ഭാഗമായി പ്രവാസികൾക്ക് ആസ്വദിക്കാം. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒന്നിച്ച് ആഘോഷിക്കാനും സ്മരണീയമായ നിമിഷങ്ങൾ പങ്കിടാനുമുള്ള ഈ മെഗാ ഷോയുടെ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക ലിങ്ക് സന്ദർശിക്കാവുന്നതാണ്:

👉 ഇവിടെ ക്ലിക്ക് ചെയ്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാം

https://www.justeasybook.com/events/summerinaustralia26

Leave a Reply

Your email address will not be published. Required fields are marked *