പാക് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു; രണ്ട് പൈലറ്റുമാർ മരിച്ചു

പാകിസ്താന്റെ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ മർദാൻ നഗരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെയായിരുന്നു അപകടമുണ്ടായത്.

അപകടത്തിൽ ഫ്ലൈറ്റ് ലഫ്റ്റനന്റ് മുഹമ്മദ് ഖാസിം അബ്ദുല്ലയും ലഫ്റ്റനന്റ് താഹ അബ്ബാസിയും മരിച്ചു. വിമാനം ജനവാസ മേഖലയ്ക്ക് സമീപം തകർന്നുവീണെങ്കിലും നിലത്തുണ്ടായ ആളപായത്തെക്കുറിച്ച് ഔദ്യോഗികമായി വിവരങ്ങളില്ല.

അപകടകാരണം കണ്ടെത്തുന്നതിനായി പാക് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുൾപ്പെടെയുള്ള പാകിസ്താൻ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *