തുടർച്ചയായ രണ്ടാം ജയം; യു.എസ്.എ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ (ന പ്രവേശിച്ചു



സീറ്റിൽ (യു.എസ്.എ): ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി സഹആതിഥേയരായ യു.എസ്.എ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടമായ ‘റൗണ്ട് ഓഫ് 32’-ലേക്ക് യോഗ്യത നേടി. സീറ്റിൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അമേരിക്കൻ നിര ഓസ്‌ട്രേലിയയെ കീഴടക്കിയത്.


മത്സരത്തിന്റെ 11-ാം മിനിറ്റിൽ ഓസ്‌ട്രേലിയൻ താരം കാമറൂൺ ബർഗെസിന്റെ പക്കൽ നിന്നുണ്ടായ സെൽഫ് ഗോളിലൂടെയാണ് യു.എസ്.എ ആദ്യം മുന്നിലെത്തിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് (43-ാം മിനിറ്റ്) അലക്സ് ഫ്രീമാൻ നേടിയ ഗോളിലൂടെ അമേരിക്ക തങ്ങളുടെ വിജയമുറപ്പിച്ചു. ആദ്യ മത്സരത്തിൽ പരാഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത യു.എസ്.എയുടെ ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം വിജയമാണിത്.


രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് നേടിയതോടെയാണ് ഗ്രൂപ്പ് ‘ഡി’-യിൽ നിന്നും യു.എസ്.എ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ജൂൺ 26-ന് യു.എസ്.എ തുർക്കിയെ നേരിടും. 12 ഗ്രൂപ്പുകളിലെ മികച്ച രണ്ട് ടീമുകളും, മൂന്നാം സ്ഥാനത്ത് എത്തുന്ന മികച്ച 8 ടീമുകളുമാണ് ഇത്തവണ പുതുതായി അവതരിപ്പിച്ച റൗണ്ട് ഓഫ് 32 നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *