ലോകകപ്പ് ഫുട്ബോൾ: രണ്ടാം ജയം ലക്ഷ്യമിട്ട് അർജന്റീന ഇന്ന് ഓസ്ട്രിയക്കെതിരെ

ഡാളസ്: ഫിഫ ലോകകപ്പിലെ രണ്ടാം റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തിൽ ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് ജെ-യിൽ നടക്കുന്ന മത്സരത്തിൽ ശക്തരായ ഓസ്ട്രിയയാണ് മുൻ ചാമ്പ്യന്മാരുടെ എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30-നാണ് മത്സരം ആരംഭിക്കുന്നത്.
ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ ഇരു ടീമുകളും വിജയം നേടി മികച്ച ഫോമിലാണ്.

ആദ്യ പോരാട്ടത്തിൽ ക്യാപ്റ്റൻ ലയണൽ മെസിയുടെ തകർപ്പൻ ഹാട്രിക്കിന്റെ കരുത്തിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൾജീരിയയെ തകർത്തിരുന്നു. മറുവശത്ത് ഓസ്ട്രിയ തങ്ങളുടെ ആദ്യ മത്സരത്തിൽ ജോർദാനെ പരാജയപ്പെടുത്തിയാണ് വരുന്നത്. ഇരു ടീമുകളും രണ്ടാം വിജയത്തോടെ നോക്കൗട്ട് സാധ്യതകൾ ശക്തമാക്കാൻ ഇറങ്ങുന്നതിനാൽ ഇന്നത്തെ മത്സരം ആവേശകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *