കൊച്ചി: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഒന്നാം പ്രതി നൽകിയ ഹർജി പിൻവലിച്ചു. കേസിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ അനാവശ്യമായി ചേർത്തതാണെന്നും അന്വേഷണം ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒന്നാം പ്രതിയായ കെഎസ്യു പ്രവർത്തകൻ സമർപ്പിച്ച ഹർജിയാണ് പിൻവലിച്ചത്.
ഹർജി പിൻവലിച്ചതോടെ ഹൈക്കോടതി ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു. നേരത്തെ കേസ് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധത്തിനിടെ മുൻമന്ത്രി വീണാ ജോർജിന് നേരെ ആക്രമണമുണ്ടായെന്ന പരാതിയിലാണ് കെഎസ്യു പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

