ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ അഭ്യർത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

കോട്ടയം: ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ അഭ്യർത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറ്റെന്നാൾ സന്ദർശിക്കും. ഓപ്പറേഷൻ തൂഫാൻ 42 ദിവസം കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായി മാറിയതായി അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ മധ്യതിരുവിതാംകൂർ മേഖലാ തല ഉദ്ഘാടനം കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

അതിർത്തി കടന്നുവരുന്ന ലഹരിവസ്തുക്കൾ തടയാൻ സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഒരുമിച്ചു കൈകോർക്കണമെന്നും ശ്രീ രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *