പാർട്ടിക്ക് മുന്നിൽ നിയമപോരാട്ടം ഉപേക്ഷിച്ചിട്ടും വിട്ടുവീഴ്ചയില്ല; ഓസ്‌ട്രേലിയൻ ലിബറൽ എം.പി മൊയ്‌റ ഡീമിംഗിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കി

മെൽബൺ: സ്വന്തം പാർട്ടിക്കെതിരെയുള്ള നിയമപോരാട്ടം അവസാന നിമിഷം പിൻവലിച്ചിട്ടും, വരാനിരിക്കുന്ന വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പിൽ നിന്ന് ലിബറൽ പാർട്ടി എം.പി മൊയ്‌റ ഡീമിംഗിനെ (Moira Deeming) പുറത്താക്കി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ചേർന്ന അടിയന്തിര യോഗത്തിലാണ് നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ വെസ്റ്റേൺ മെട്രോപൊളിറ്റൻ റീജിയണിലെ ഒന്നാം നമ്പർ സ്ഥാനാർത്ഥി ത്വത്തിൽ നിന്നും 43-കാരിയായ ഡീമിംഗിനെ നീക്കാൻ ലിബറൽ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനി ച്ചത്. ഇതോടെ അവരുടെ രാഷ്ട്രീയ ഭാവി വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെ ടുപ്പിൽ സ്വതന്ത്രയായി മത്സരിച്ചില്ലെങ്കിൽ നവംബറോടെ അവർക്ക് എം.പി സ്ഥാനം നഷ്ടമാകും.

പാർട്ടി പ്രസിഡന്റ് ബ്രയാൻ ലൗഗ്നെയ്‌നെതിരെ സുപ്രീം കോടതിയിൽ നൽകിയിരുന്ന കേസ് കഴിഞ്ഞ ബുധനാഴ്ചയാണ് ഡീമിംഗ് പിൻവലിച്ചത്. കഴിഞ്ഞ മേയ് മാസത്തിൽ പാർട്ടിയിലെ മറ്റൊരു സഹപ്രവർത്ത കനായ മാത്യു ഗൈ തനിക്കെതിരെ അക്രമം കാണിച്ചുവെന്ന ഡീമിംഗിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളുമാണ് പാർട്ടി നടപടികളിലേക്ക് നയിച്ചത്. എന്നാൽ പോലീസ് അന്വേഷണത്തിൽ മാത്യു ഗൈ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമായിരുന്നു. 2022-ൽ തിരഞ്ഞെടുക്കപ്പെട്ട ഡീമിംഗിന്റെ കാലാവധി വിവാദങ്ങൾ നിറഞ്ഞതായിരുന്നു. 2023-ൽ നവ-നാസികൾ (Neo-Nazis) പങ്കെടുത്ത ഒരു റാലിയിൽ പങ്കെടുത്തതിനെ തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *