വിദ്യാർഥികളുടെ ഭാവി വെച്ചുള്ള കളി അനുവദിക്കില്ല; പേപ്പർ ചോർച്ച കേസുകൾക്ക് അതിവേഗ കോടതികൾ: പ്രധാനമന്ത്രി

ന്യൂഡൽഹി: വിദ്യാർഥികളുടെ ഭാവി വെച്ചുള്ള കളി ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പരീക്ഷാ പേപ്പർ ചോർച്ച കേസുകളിൽ കുറ്റക്കാർക്ക് അതിവേഗ വിചാരണ ഉറപ്പാക്കാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കുന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്വമാണെന്നും പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകളെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രധാനമന്ത്രി ആദ്യമായി വിശദമായ പ്രതികരണം നടത്തിയത്. അതേസമയം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന അടക്കമുള്ള ആവശ്യങ്ങളുമായി പ്രതിപക്ഷവും വിദ്യാർഥി സംഘടനകളും പ്രതിഷേധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *