മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങൾക്കും നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിനുമിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ നേട്ടങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം അവകാശപ്പെടുമ്പോൾ യുവാക്കൾ നേരിടുന്ന പ്രതിസന്ധികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്ന് അവർ ആരോപിച്ചു.

വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയെയും പ്രിയങ്ക വിമർശിച്ചു. രാജ്യത്തെ യുവാക്കൾക്ക് വിദ്യാഭ്യാസ സംവിധാനത്തിലും ഭരണകൂടത്തിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും, അവരുടെ ആശങ്കകൾക്ക് മറുപടി നൽകുന്നതിന് പകരം പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ പറഞ്ഞു.

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും വിദ്യാർഥികളുടെ ആശങ്കകൾക്ക് വ്യക്തമായ മറുപടി നൽകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *