ദക്ഷിണ ചൈനാ കടലിൽ വിയറ്റ്നാമീസ് ചരക്കുകപ്പൽ മുങ്ങി; 23 പേരെ കാണാതായി

ബെയ്ജിങ്: ദക്ഷിണ ചൈനാ കടലിൽ വിയറ്റ്നാമീസ് ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് 23 പേരെ കാണാതായി. 62 പേരുമായി സഞ്ചരിച്ചിരുന്ന ഖോയ് ങുവൻ 18 (Khoi Nguyen 18) എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. 39 പേരെ രക്ഷപ്പെടുത്തിയതായി ചൈനീസ് സർക്കാർ മാധ്യമമായ സി.സി.ടി.വി. റിപ്പോർട്ട് ചെയ്തു.

തർക്കപ്രദേശമായ ഫിയറി ക്രോസ് റീഫിന് (യോങ്ഷു റീഫ്) സമീപത്താണ് കപ്പൽ അപകടത്തിൽപ്പെട്ടത്. ദുരന്തസൂചന ലഭിച്ചതിനെ തുടർന്ന് ചൈനയുടെയും വിയറ്റ്നാമിന്റെയും രക്ഷാപ്രവർത്തക സംഘം സംയുക്തമായി തിരച്ചിൽ തുടരുകയാണ്. അപകടകാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും മരണങ്ങളോ മറ്റ് നാശനഷ്ടങ്ങളോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് മാത്രമേ വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *