ധർമേന്ദ്ര പ്രധാന് എൻഡിഎ എംപിമാരുടെ ഉജ്ജ്വല സ്വീകരണം

ന്യൂഡൽഹി:ന്യൂഡൽഹിയിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനെത്തിയ മുൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് ബിജെപിയുടെയും എൻഡിഎയുടെയും എംപിമാർ ഉജ്ജ്വല സ്വീകരണം നൽകി. പാർലമെന്റിലെ മകരദ്വാറിൽ എത്തിയ പ്രധാൻയെ പ്രവർത്തകരും എംപിമാരും “ധർമേന്ദ്ര പ്രധാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയാണ് വരവേറ്റത്.

കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് ശേഷം പാർലമെന്റിൽ ധർമേന്ദ്ര പ്രധാൻ പങ്കെടുക്കുന്ന ആദ്യ അവസരമാണിത്. അദ്ദേഹത്തിന്റെ സേവനങ്ങളെ അഭിനന്ദിച്ചും പിന്തുണ പ്രകടിപ്പിച്ചുമാണ് എൻഡിഎ എംപിമാർ സ്വീകരണം ഒരുക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *