ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്തയിൽ 1000 രൂപ വർധിപ്പിച്ചു; ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും പെൻഷൻകാർക്കുമുള്ള ഓണം ഉത്സവ ബത്തയിൽ 1000 രൂപയുടെ വർധനവ് വരുത്തി സർക്കാർ ഉത്തരവിറങ്ങി. വർധനവോടെ ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവ ബത്തയായി 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയും ലഭിക്കും.

ചരിത്രത്തിലാദ്യമായാണ് ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരേപോലെ ആനുകൂല്യം വർധിപ്പിച്ചു നൽകുന്നത്. മുൻവർഷങ്ങളിൽ ഇത് യഥാക്രമം 7500 രൂപയും 2750 രൂപയുമായിരുന്നു. ഉത്സവ ബത്ത വിതരണത്തിനായി സർക്കാരിൽ നിന്ന് 26.47 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ലോട്ടറി ക്ഷേമനിധി ബോർഡിലെ 26,980 സജീവ അംഗങ്ങൾക്കും 9,345 പെൻഷൻകാർക്കും ഈ ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *