മെൽബൺ: ശമ്പളവർധനവും ജോലി സാഹചര്യങ്ങളും സംബന്ധിച്ച് നിലനിൽക്കുന്ന തർക്കങ്ങളെ തുടർന്ന് ഓഗസ്റ്റ് 13-ന് വിക്ടോറിയയിലെ പ്രധാന പൊതു ആശുപത്രികളിൽ ഡോക്ടർമാരുടെ ഭാഗിക പണിമുടക്ക് നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 4:00 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
സമരത്തിന്റെ പശ്ചാത്തലത്തിൽ മുൻകൂട്ടി നിശ്ചയിച്ച അത്യാവശ്യമല്ലാത്ത ചികിത്സകളും അപ്പോയിന്റ്മെന്റുകളും മാറ്റിവെക്കപ്പെടും. എന്നാൽ എമർജൻസി വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുക്കില്ലെന്നതിനാൽ അടിയന്തര ചികിത്സാ സേവനങ്ങൾ തടസ്സമില്ലാതെ പതിവുപോലെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

