തൊടുപുഴ മർച്ചന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 9ന് ദേശീയ വ്യാപാരി ദിനം ആചരിക്കും

തൊടുപുഴ: ദേശീയ വ്യാപാരി ദിനമായ ഓഗസ്റ്റ് 9ന് തൊടുപുഴ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ വ്യാപാരി ദിനം ആചരിക്കുന്നു. അന്ന് രാവിലെ 9 മണിക്ക് വ്യാപാര ഭവൻ അങ്കണത്തിൽ യൂണിറ്റ് പ്രസിഡന്റ് പി. എ. സലീം കുട്ടി പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും.

തുടർന്ന് സംഘടിപ്പിക്കുന്ന വ്യാപാരി സംഗമം ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. വ്യാപാരി ദിനാചരണത്തോടനുബന്ധിച്ച് ‘കാരുണ്യം കുടുംബ സുരക്ഷാ പദ്ധതി’യുടെ ഭാഗമായി നടത്തുന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ നിർവ്വഹിക്കും.

ചടങ്ങിന്റെ ഭാഗമായി മുതിർന്ന വ്യാപാരികളെ ആദരിക്കൽ, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും അന്നേദിവസം നടക്കും.

പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി. എസ്. മോഹൻദാസ്, ട്രസ്റ്റ് പ്രസിഡന്റ് ആർ. ജയശങ്കർ, യൂണിറ്റ് ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ, യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ട്രഷറർ ഇ. എ. അഭിലാഷ്, ജില്ലാ സെക്രട്ടറി സാലി എസ്. മുഹമ്മദ് തുടങ്ങിയവരും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *