മൂന്നാർ: മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തമൊരുക്കി നീലക്കുറിഞ്ഞികൾ പൂത്തു. ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിലാണ് അപൂർവ്വ ചാരുതയേകി നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുലഞ്ഞിരിക്കുന്നത്.
മഴമേഘങ്ങളും പച്ചപ്പും അതിരിടുന്ന മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്ന മനോഹരമായ കാഴ്ചയാണ് പ്രദേശത്ത് ഒരുങ്ങിയിരിക്കുന്നത്.

