വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന അത്തപ്പൂക്കള മത്സരം ഓഗസ്റ്റ് 24-ന്

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷം 2026-ന്റെ ഭാഗമായി ഓഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം നടക്കും. മത്സരത്തിൽ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. കൂടാതെ, മികച്ച രീതിയിൽ പൂക്കളമൊരുക്കുന്ന മറ്റെല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതം ലഭിക്കുന്നതാണ്.

കലാസാംസ്കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, റെസിഡൻസ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയവർക്ക് മത്സരത്തിൽ പങ്കാളികളാകാം.

താൽപ്പര്യമുള്ള സംഘടനകൾ ഓഗസ്റ്റ് 17-ന് മുൻപായി മ്യൂസിയത്തിന് എതിർവശത്തുള്ള വിനോദസഞ്ചാര വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടോ ടെലിഫോൺ വഴിയോ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9995292907 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *