സിഡ്നി: ആസ്ട്രേലിയൻ മണ്ണിൽ വിപുലമായ സംഗീതവിരുന്നൊരുക്കാൻ പ്രശസ്ത മ്യൂസിക്കൽ ബാൻഡായ ‘അമൃതം ഗമയ’ സിഡ്നിയിൽ എത്തിച്ചേർന്നു. അമൃത സുരേഷും അഭിരാമി സുരേഷും നയിക്കുന്ന ബാൻഡിന്റെ ഓസ്ട്രേലിയൻ ടൂർ ഔദ്യോഗികമായി ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകരും സംഘാടകരും.
ഓഗസ്റ്റ് 15-ന് ഗോൾഡ് കോസ്റ്റിൽ തുടക്കമിടുന്ന സംഗീതയാത്ര ഈ ശനിയാഴ്ച മുതൽ സെപ്റ്റംബർ 5 വരെ വിവിധ ഓസ്ട്രേലിയൻ സ്റ്റേറ്റുകളിലായി നീണ്ടുനിൽക്കും. ഓഗസ്റ്റ് 16-ന് അഡ്ലൈഡ്, ഓഗസ്റ്റ് 22-ന് ടാരി, ഓഗസ്റ്റ് 29-ന് ന്യൂകാസിൽ, സെപ്റ്റംബർ 5-ന് മെൽബൺ എന്നിവിടങ്ങളിലാണ് ബാൻഡിന്റെ പ്രധാന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ടൂറിന്റെ ഭാഗമായി സിഡ്നിയിലെ പ്രധാന പരിപാടിയായ ‘ലൈവ് ഇന്ത്യൻ ഓണം’ ഓഗസ്റ്റ് 23 ഞായറാഴ്ച ഗ്രാൻവില്ലിൽ വിപുലമായ രീതിയിൽ നടക്കും. SIAA, IOC Australia എന്നിവരുടെ സഹകരണത്തോടെ നടക്കുന്ന ഈ ഓണാഘോഷത്തിൽ പ്രശസ്ത ചലച്ചിത്ര നടി വിമല രാമൻ മുഖ്യാതിഥിയാകും. കൂടാതെ ഗേബ് കവനഗ് (Gabe Kavanagh) പ്രത്യേക പ്രഭാഷകയായി പങ്കെടുക്കും.
അമൃതം ഗമയ ബാൻഡിനൊപ്പം രമ്യ പണിക്കർ, ഗൗതം വിൻസെന്റ്, ലെസ്ലി റോഡ്രിഗസ്, ഷിക്കു ഡാൻ ജേക്കബ്, രാജേഷ് പ്രഭാകർ, ചിറ്റടി വിജയൻ തുടങ്ങിയ പ്രമുഖ കലാകാരന്മാരും ഈ ലൈവ് മ്യൂസിക്കൽ ഷോയിൽ അണിനിരക്കും.
വിവിഡ് എന്റർടൈൻമെന്റ്സ് അവതരിപ്പിക്കുന്ന ഈ സംഗീത പര്യടനത്തിന്റെ പ്രധാന സ്പോൺസർ ഷീനാ അബൂബക്കറും, ‘പവേർഡ് ബൈ’ സ്പോൺസർ ടോണിയോ ലോയേഴ്സുമാണ്

