വർണാഭമായി ആഷ്ഫോർഡ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം; ശ്രദ്ധേയമായി അമൃതംഗമയ ടീമിന്റെ നൃത്തസന്ധ്യ

അഡലെയ്ഡ്: ആഷ്ഫോർഡ് മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 16-ന് സംഘടിപ്പിച്ച ഓണാഘോഷം വൈവിധ്യമാർന്ന കലാപരിപാടികളോടെയും മികച്ച സംഘാടന മികവോടെയും അരങ്ങേറി. അറുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ കമ്മ്യൂണിറ്റി പ്രസിഡന്റ് ജിൽസ് ടോം അധ്യക്ഷത വഹിച്ചു. വെസ്റ്റ് ടോറൻസ് കൗൺസിലർ സുരേന്ദ്രപാൽ മുഖ്യാതിഥിയായിരുന്നു. സുരേന്ദ്രപാൽ, ജിൽസ് ടോം, ഐഡിയൽ ലോൺസിന്റെ ഷിബു, ഐക്കോണിക് ഇൻവെസ്റ്റേഴ്സിന്റെ അനീഷ്, ജോൺ, റോയൽ റിയൽ എസ്റ്റേറ്റിന്റെ പ്രഭ, ടോട്ടൽ അക്കൗണ്ടിംഗിന്റെ സാക്കി, സുനോയ്, സുജിത് എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഷിബു, അനീഷ്, ജോൺ, പ്രഭ എന്നിവർ ആശംസകൾ അറിയിച്ചു. ജോസഫൈൻ സ്വാഗതവും ജിൽസ് ടോം നന്ദിയും രേഖപ്പെടുത്തി. കമ്മ്യൂണിറ്റിയിലെ വനിതകൾ മാവേലിയെ ആനയിച്ച് നടത്തിയ വരവേൽപ്പും തിരുവാതിരയും ആഘോഷങ്ങൾക്ക് പാരമ്പര്യത്തനിമ പകർന്നു.

പങ്കെടുത്ത മുഴുവൻ പേർക്കുമായി ഷെഫ് ജസ്റ്റിൻ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ജൈജുവിന്റെ നേതൃത്വത്തിലാണ് വിളമ്പിയത്. ജിൽസ്, സുനോയ്, സണ്ണി, ബൈജു, സുജിത്, ജോസഫൈൻ, വിഷ്ണു എന്നിവരടങ്ങിയ കമ്മിറ്റി അംഗങ്ങളുടെ സജീവ പ്രവർത്തനവും Ideal Loans & Futura Care, Iconic Investors, Royal Real Estate, Starlight Builders, Total Accounting, Australian Indoor & Outdoor Living, ACET Migration, Gulf Autotech, Curry & Hari Restaurant, Murugan Idli, Golden Star Spices, Eats India തുടങ്ങിയ സ്പോൺസർമാരുടെ പിന്തുണയും പരിപാടിയെ വൻ വിജയമാക്കി. കൂടാതെ പുറത്തുനിന്ന് സഹായങ്ങൾ നൽകിയ പ്രീതിജയ്മോനെയും ഷഫീക്കിനെയും സംഘാടകർ നന്ദിയോടെ സ്മരിച്ചു.

അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ‘അമൃതം ഗമയ’ ടീമും ഗായകൻ വിഷ്ണുവർദ്ധനനും ചേർന്ന് അവതരിപ്പിച്ച മൂന്ന് മണിക്കൂർ നീണ്ട സംഗീതസന്ധ്യയും തുടർന്ന് അരങ്ങേറിയ സിനിമാതാരം രമ്യ പണിക്കറിന്റെ നൃത്തവും സദസ്സിന് ആവേശമായി. ഓണത്തിന്റെ തനിമയും ആധുനിക കലാപരിപാടികളും സമന്വയിപ്പിച്ച് അഡലെയ്ഡിലെ പ്രവാസി സമൂഹത്തിന് വേറിട്ടൊരു ആഘോഷാനുഭവമാണ് ആഷ്ഫോർഡ് മലയാളി കമ്മ്യൂണിറ്റി സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *