ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫിന് സിഡ്നിയിൽ സ്വീകരണം; ‘മീറ്റ് & ഗ്രീറ്റ്’ ഇന്ന്

സിഡ്നി: ഇരിക്കൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. സജീവ് ജോസഫ് ഇന്ന് സിഡ്നിയിലെത്തുന്നു. അദ്ദേഹവുമായി നേരിട്ട് സംസാരിക്കാനും സംവദിക്കാനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയ (കേരള ചാപ്റ്റർ NSW) ‘മീറ്റ് & ഗ്രീറ്റ്’ പരിപാടി സംഘടിപ്പിക്കുന്നു. സിഡ്നിയിലെ മലയാളി പ്രവാസികൾക്കായി ഒരുക്കുന്ന ഈ സംഗമത്തിലേക്ക് ഏവർക്കും സ്വാഗതമുണ്ട്.

നാട്ടിലെ വിശേഷങ്ങൾ പങ്കുവെക്കാനും പ്രവാസികളുടെ വിവിധ ആവശ്യങ്ങളും നിർദ്ദേശങ്ങളും നേരിട്ട് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്താനും ഇതിലൂടെ അവസരമുണ്ടാകും. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേക ഡിന്നറും ഒരുക്കിയിട്ടുണ്ട്.

ഇന്ന് വൈകുന്നേരം 7:00 മുതൽ 9:00 വരെ പെൻഡിൽ ഹില്ലിലെ ബ്ലൂമൂൺ റെസ്റ്റോറന്റിലാണ് (114 Pendle Way, Pendle Hill, NSW 2145) കൂടിക്കാഴ്ച നടക്കുക. കൂടുതൽ വിവരങ്ങൾക്കും ആവശ്യങ്ങൾക്കും സംഘാടകർ പുറത്തിറക്കിയ ഫ്ലയറിലെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *