നേപ്പാൾ പ്രളയം: രണ്ട് ഇന്ത്യൻ വംശജരടക്കം 35 ഓസ്‌ട്രേലിയക്കാരെ കാണാതായി; 24 മണിക്കൂർ കൺട്രോൾ റൂം തുറന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി/കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ വെസ്റ്റേൺ സിഡ്നിയിൽ നിന്നുള്ള ദമ്പതികളായ വെങ്കിട്ടരാമൻ ബാലകൃഷ്ണൻ (52), ചിത്ര വെങ്കിട്ടരാമൻ (46) എന്നിവരടക്കം 35 ഓസ്‌ട്രേലിയൻ പൗരന്മാരെ കാണാതായതായി റിപ്പോർട്ട്. നേപ്പാൾ ടൂറിസം ബോർഡാണ് ഈ വിവരം പുറത്തുവിട്ടത്. ദുരന്തമേഖലയിൽ റോഡുകളും വാർത്താവിനിമയ സംവിധാനങ്ങളും പൂർണ്ണമായി തകർന്നതിനാൽ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ വലിയ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും, നിലവിൽ ഇവരെ ‘കാണാതായി’ എന്ന നിലയിൽ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, പ്രളയബാധിത മേഖലകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടിയന്തര സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ന്യൂഡൽഹിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുറന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ കൺട്രോൾ റൂം നമ്പരുകൾ:

  • ഫോൺ: +91 11 2308 8718, +91 11 2308 8719
  • വാട്സ്ആപ്പ് കോൾ / മെസ്സേജ്: +91 9968291988
  • ഇമെയിൽ: situationroom@mea.gov.in

കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ (വാട്സ്ആപ്പ് ലഭ്യമാണ്):

  • +977 985 131 6807
  • +977 970 910 7500
  • +977 981 032 6117

നേപ്പാളിലെ പ്രധാന എമർജൻസി നമ്പരുകൾ:

  • ടൂറിസ്റ്റ് പോലീസ്: +977 9851289445
  • നേപ്പാൾ ആർമി: +977 9851072914 (ഇമെയിൽ: dgmi-foreign@nepalarmy.mil.np)
  • ദുരന്ത നിവാരണ അതോറിറ്റി (NDRRMA): +977 9851320269 / +977 9849281097

കൂടാതെ പ്രധാന ദുരന്തബാധിത മേഖലകളായ റസുവ (+977 9851254960), നുവാകോട്ട് (+977 9851282380), ധാഡിംഗ് (+977 9851229860), ചിത്വാൻ (+977 9855013999) എന്നിവിടങ്ങളിലെ പോലീസ്, ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുമായും ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *