പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം; ഇറാൻ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം

ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായി. ഹോർമുസിലെ ലാറക് ദ്വീപിലെ ഇറാന്റെ റോക്കറ്റ് കേന്ദ്രങ്ങൾക്കു നേരെ അമേരിക്ക ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.

അമേരിക്കൻ ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും IRGC മുന്നറിയിപ്പ് നൽകി. തുടർന്ന് ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു.

സംഘർഷം വീണ്ടും ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിലും പ്രതികരണമുണ്ടായി. എണ്ണവില രണ്ട് ശതമാനത്തിലധികം ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *