മെൽബൺ: ജൈവസുരക്ഷാ ആശങ്കകളെ തുടർന്ന് വിയറ്റ്നാമിൽ നിന്നുള്ള പുതിയ പോമെലോ (Pomelo) പഴത്തിന്റെ ഇറക്കുമതി ഓസ്ട്രേലിയ ആറുമാസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചു.
ചില ഇറക്കുമതി ചരക്കുകളിൽ വിദേശ കീടങ്ങളുടെയും രോഗങ്ങളുടെയും സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ ഈ കർശന നടപടി സ്വീകരിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, വിയറ്റ്നാമിലെ കയറ്റുമതി സംവിധാനങ്ങൾ നിലവിലെ ഉഭയകക്ഷി വ്യാപാര കരാറിലെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും വ്യക്തമായി.
ഓസ്ട്രേലിയൻ സിട്രസ് വ്യവസായ സംഘടനയായ സിട്രസ് ഓസ്ട്രേലിയ (Citrus Australia) സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു. രാജ്യത്തേക്ക് എത്തുന്ന ഇത്തരം വിദേശ കീടങ്ങളും രോഗങ്ങളും ഓസ്ട്രേലിയയിലെ 1.2 ബില്യൺ ഡോളർ മൂല്യമുള്ള പ്രാദേശിക സിട്രസ് വ്യവസായത്തിന് വലിയ ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി.

