വനിതാ കമ്മീഷൻ അദാലത്ത്; 14 പരാതികൾ തീർപ്പാക്കി

പത്തനംതിട്ട: കേരള വനിതാ കമ്മീഷൻ പത്തനംതിട്ട കളക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ 14 പരാതികൾ തീർപ്പാക്കി. ആകെ 54 പരാതികളാണ് അദാലത്തിൽ പരിഗണനയ്ക്ക് എത്തിയത്.

ഇതിൽ ഏഴ് പരാതികൾ വിശദമായ റിപ്പോർട്ടിനായി അയച്ചു. ഒരു പരാതി തുടർനടപടികൾക്കായി ജാഗ്രതാ സമിതിക്ക് കൈമാറി. ബാക്കി 32 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു.

അദാലത്തിന് വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി നേതൃത്വം നൽകി. ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി.എസ്. തസ്നീം, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരായ നീമ ജോസ്, ജാനറ്റ് സാറ ജയിംസ്, പോലീസ് എസ്.ഐ. മഞ്ജു വി. നായർ, അഭിഭാഷകരായ സിനി, ജസീല പി. ജോസ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *