മാര്‍ത്തോമ്മാ നോര്‍ത്ത് ഈസ്റ്റ് റീജണല്‍ അക്ടിവിറ്റി കമ്മിറ്റി കണ്‍വന്‍ഷനുകള്‍

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തില്‍ അമേരിക്കയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ (മാര്‍ത്തോമ്മാ നോര്‍ത്ത് ഈസ്റ്റ് റീജണല്‍ അക്ടിവിറ്റി കമ്മിറ്റി) ഈ വര്‍ഷത്തെ റീജണല്‍ കണ്‍വന്‍ഷനുകള്‍ സെപ്റ്റംബര്‍ 26, 27, 28 തീയതികളില്‍ നടക്കും. യഥാക്രമം ശാലേം മാര്‍ത്തോമ്മാ പള്ളി (ഈസ്റ്റേണ്‍ ലോങ്‌ഐലന്‍ഡ്), എപ്പിഫനി മാര്‍ത്തോമ്മാ പള്ളി (ഓസോണ്‍ പാര്‍ക്ക്), സെന്റ് ജയിംസ് മാര്‍ത്തോമ്മാ പള്ളി (റോക്ക്‌ലാന്‍ഡ്) എന്നിവിടയാണ് കണ്‍വന്‍ഷന്‍ കേന്ദ്രങ്ങള്‍.
മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദികനും ഫരീദാബാദ് ധര്‍മജ്യോതി വിദ്യാപീഠം പ്രിന്‍സിപ്പലുമായ റവ. ഡോ. ഏബ്രഹാം സ്‌കറിയ മുഖ്യ പ്രാസംഗികനായിരിക്കും. കണ്‍വന്‍ഷന്‍ യോഗത്തിന്റെ ഉദ്ഘാടനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കും.
കണ്‍വന്‍ഷന്റെ സമാപനദിവസമായ ഞായറാഴ്ച ഭദ്രാസന മേഖലയിലെ എല്ലാ ഇടവകകളും ചേര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്കു ഭദ്രാസന എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും. വിവിധ ഇടവകകളില്‍ നിന്നുള്ള അന്‍പതംഗ ഗായകസംഘം ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും.
റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് (സെക്രട്ടറി), കുര്യന്‍ തോമസ് (ട്രഷറര്‍), ബെജി ടി. ജോസഫ് (അക്കൗണ്ടന്റ്), റവ. ജോയല്‍ സാമുവല്‍ തോമസ് (ഭദ്രാസന സെക്രട്ടറി), ജോര്‍ജ് പി ബാബൂ (ഭദ്രാസന ട്രഷറര്‍), റവ. ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയല്‍, ചെറിയാന്‍ വര്‍ഗീസ്, ഡോ. ജോണ്‍ കെ. തോമസ്, റോയ് സി തോമസ്, കോരുത് മാത്യു, ഷേര്‍ളി തോമസ്, തങ്കം വി ജോര്‍ജ് എന്നിവരടങ്ങിയ കമ്മിറ്റി കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു.