സർവീസ് സ്റ്റേഷനിലുണ്ടായ സംഘർഷത്തിൽ പത്തൊൻപതുകാരന് കുത്തേറ്റു;നാല് യുവാക്കള്‍ അറസ്റ്റില്‍

സിഡ്നി: വടക്കുപടിഞ്ഞാറൻ സിഡ്നിയിലെ ഗ്ലെൻവുഡിലുള്ള സർവീസ് സ്റ്റേഷനിലുണ്ടായ സംഘർഷത്തിൽ പത്തൊൻപതുകാരന് ഗുരുതരമായി കുത്തേറ്റ സംഭവത്തിൽ നാല് യുവാക്കൾക്കെതിരെ പോലീസ് കുറ്റം ചുമത്തി. ജൂലൈ 29-ന് നടന്ന സംഭവത്തിൽ യുവാവിന്റെ കൈയ്ക്കാണ് കുത്തേറ്റത്. 19-നും 20-നും ഇടയിൽ പ്രായമുള്ള നാല് യുവാക്കളാണ് സംഭവത്തിൽ പിടിയിലായത്.

ഗുരുതരമായ പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, ആയുധമുപയോഗിച്ചുള്ള സംഘടിത ആക്രമണം, ക്രിമിനൽ സംഘത്തിൽ പങ്കാളിയാകൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ ആഴ്ച അറസ്റ്റിലായ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. യുവാക്കൾ ഉൾപ്പെടുന്ന അക്രമസംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇത്തരത്തിൽ ആയുധമുപയോഗിച്ച് ഒരാൾക്ക് ഗുരുതര പരിക്കേൽപ്പിക്കുന്ന സംഘടിത ആക്രമണങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്ക് പരോളില്ലാത്ത നിർബന്ധിത തടവുശിക്ഷ നൽകണമെന്ന ആവശ്യവും ജനങ്ങൾക്കിടയിൽ ശക്തമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *