കുക്കി തീവ്രവാദി സംഘടനാ തലവൻ അറസ്റ്റിൽ

ഐസ്വാൾ: മണിപ്പുരിലെ നിരോധിത കുക്കി സായുധ സംഘടനയായ യുണൈറ്റഡ് കുക്കി നാഷണൽ ആർമി (യുകെഎൻഎ)യുടെ കമാൻഡർ ഇൻ ചീഫ് താംഗ്ഖോമാംഗ് ഹോക്കിപ് അറസ്റ്റിൽ. മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

അസം റൈഫിൾസും സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയും (എസ്ഐബി) സംയുക്തമായി നടത്തിയ നീക്കത്തിലാണ് അറസ്റ്റ്. മണിപ്പുരിൽ വിവിധ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഹോക്കിപ്പിന് പങ്കുണ്ടെന്ന ആരോപണങ്ങളുണ്ട്. അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഐസ്വാളിൽ ഒളിവിൽ കഴിയുന്നതായി കരുതുന്ന യുകെഎൻഎയിലെ മറ്റ് കേഡർമാർക്കായി സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *