ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് രൺവിജയ് ഒമാനിലെ സലാല തീരത്ത്; സംയുക്ത അഭ്യാസപ്രകടനം നടത്തി

സലാല: ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലായ ഐ.എൻ.എസ് രൺവിജയ് നിലവിലെ വിന്യാസത്തിന്റെ ഭാഗമായി ഒമാനിലെ സലാല തുറമുഖത്തെത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള ഊഷ്മളമായ സൗഹൃദവും ശക്തമായ സമുദ്ര ബന്ധവും അടിവരയിടുന്നതാണ് ഈ സന്ദർശനം.

തുറമുഖ സന്ദർശന വേളയിൽ ഐ.എൻ.എസ് രൺവിജയും ഒമാൻ നാവികസേനയുടെ ആർ.എൻ.ഒ.വി സാധും തമ്മിൽ വിവിധ തലങ്ങളിലുള്ള ഔദ്യോഗിക ചർച്ചകളും സഹകരണങ്ങളും നടന്നു. തുടർന്ന് സലാല തീരത്ത് ഇന്ത്യൻ നാവികസേനയും റോയൽ നേവി ഓഫ് ഒമാനും ചേർന്ന് സംയുക്ത പാസേജ് നാവികാഭ്യാസവും (PASSEX) വിജയകരമായി പൂർത്തിയാക്കി. ഇരുരാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള ഏകോപനവും പ്രതിരോധ സഹകരണവും കൂടുതൽ ദൃഢമാക്കുന്നതാണ് ഈ സംയുക്ത നീക്കം.

Leave a Reply

Your email address will not be published. Required fields are marked *