ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം; പൊതുഗതാഗത കേന്ദ്രങ്ങളിലെ സുരക്ഷയിൽ ആശങ്ക ശക്തം

ടൗൺസ്‌വിൽ: ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ ടൗൺസ്‌വില്ലിൽ വെച്ച് ഇന്ത്യൻ വംശജയായ കരിഷ്മ ഗൗതം എന്ന യുവതി ആക്രമണത്തിനിരയായി. ആക്രമണം തന്നെ ശാരീരികമായും മാനസികമായും തളർത്തിയതായി അവർ പറഞ്ഞു

ഈ സംഭവത്തെത്തുടർന്ന് പൊതുഗതാഗത കേന്ദ്രങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പ്രദേശത്ത് വീണ്ടും ശക്തമായിരിക്കുകയാണ്. യാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കാൻ ബസ് സ്റ്റോപ്പുകളിലും പരിസരങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്.

ക്വീൻസ്‌ലാൻഡിൽ കൗമാരക്കാരുൾപ്പെട്ട കുറ്റകൃത്യങ്ങളും (യൂത്ത് ഒഫൻഡിംഗ്) ക്രമസമാധാന പ്രശ്നങ്ങളും സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *