കെസ്റ്ററും മെറിനും നയിക്കുന്ന ‘ദിവ്യസംഗീതം’ ഭക്തിഗാനമേള ഒക്ടോബറിൽ അഡ്‌ലെയ്ഡിലും സിഡ്നിയിലും

അഡ്‌ലെയ്ഡ്: പ്രശസ്ത ക്രിസ്തീയ ഭക്തിഗാന ഗായകരായ കെസ്റ്ററും മെറിനും ലൈവ് ഓർക്കസ്ട്രയോടെ വേദിയിലെത്തുന്ന ‘ദിവ്യസംഗീതം’ ഭക്തിഗാനമേള ഈ ഒക്ടോബറിൽ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലും സിഡ്നിയിലും നടക്കും.

ഒക്ടോബർ 9 വെള്ളിയാഴ്ച വൈകുന്നേരം 6:30-ന് വുഡ്‌വിൽ റോഡിലുള്ള വുഡ്‌വിൽ ടൗൺ ഹാളിലാണ് (Woodville Town Hall) പരിപാടി. റിഥമിക് എന്റർടൈൻമെന്റ് ഇവന്റ്സും ഹോംഫിനും (Homfin) ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.

സിഡ്നി: ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഹോക്സ്റ്റൺ പാർക്കിലുള്ള ഇൻസ്പയർ ചർച്ച് ഹാളിലാണ് (Inspire Church Hall, 1A Spire Court, Hoxton Park) സംഗീതനിശ. ക്രോസ് കൾച്ചർ ലൈവ് ഇവന്റ്സാണ് പരിപാടിയുടെ സംഘാടകർ.

ടിക്കറ്റ് നിരക്കുകൾ:

  • സ്റ്റാൻഡേർഡ്: $20
  • സിൽവർ: $30
  • ഗോൾഡ്: $50
  • വി.ഐ.പി: $70
  • സിൽവർ ഫാമിലി: $90 (രണ്ട് മുതിർന്നവരും 5 മുതൽ 12 വയസ്സ് വരെയുള്ള രണ്ട് കുട്ടികളും)
  • ഏഴ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ:

ടിക്കറ്റ് ബുക്കിംഗിനും സ്പോൺസർഷിപ്പുകൾക്കുമായി 0451 831 985 (അലക്സ്) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *