എസ്ഐആർ: പട്ടികയിൽ നിന്ന് പുറത്തായവരെ തിരിച്ചെത്തിക്കാൻ പ്രത്യേക ഡ്രൈവ്

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്ഐആർ) പൂർത്തിയായ സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായവരെ വീണ്ടും ഉൾപ്പെടുത്താൻ പ്രത്യേക ഡ്രൈവ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. എസ്ഐആറിന് പിന്നാലെ പട്ടികയിൽ നിന്ന് പുറത്തായവർക്കും പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ടവർക്കും ഇതിലൂടെ അപേക്ഷിക്കാം.

അർഹരായവരുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി സാധാരണ ഫോം 6 ഉപയോഗിക്കാനാണ് നിർദേശം. എസ്ഐആർ നടപടികൾക്കായി ഫോം 6-ൽ നേരത്തെ ഉൾപ്പെടുത്തിയിരുന്ന പ്രത്യേക വ്യവസ്ഥകൾ എസ്ഐആർ കാലയളവിൽ മാത്രമായി പരിമിതപ്പെടുത്തുമെന്നും കമ്മിഷൻ വ്യക്തമാക്കി.

വീടുകളിലെത്തി രേഖകൾ ശേഖരിക്കുന്നതിനും ആവശ്യമായ സഹായം നൽകുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാരെ (BLO) ഉൾപ്പെടുത്തി പ്രത്യേക നടപടികൾ സ്വീകരിക്കാനാണ് നിർദേശം. അർഹരായ ഒരു വോട്ടറും പട്ടികയിൽ നിന്ന് ഒഴിവാകാതിരിക്കുക എന്നതാണ് എസ്ഐആറിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *