തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി, മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ, കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ എം.എൽ.എ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് തുടങ്ങിയ പ്രമുഖ നേതാക്കളും നിരവധി പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

