എഐ പരിശീലനത്തിന് 90 മില്യൺ ഡോളർ; പിന്നാലെ 300 ജീവനക്കാരെ പിരിച്ചുവിട്ട് കോമൺവെൽത്ത് ബാങ്ക്

സിഡ്‌നി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ തൊഴിൽരംഗത്ത് വരുത്തുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ ജീവനക്കാർക്കായി 90 മില്യൺ ഡോളറിന്റെ പ്രത്യേക പരിശീലന പദ്ധതിയുമായി ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ബാങ്കായ കോമൺവെൽത്ത് ബാങ്ക്. ബാങ്കിന്റെ സിഇഒയാണ് ഈ സുപ്രധാന തീരുമാനം വെളിപ്പെടുത്തിയത്‌.സാങ്കേതിക മുന്നേറ്റങ്ങൾക്ക് അനുസൃതമായി ജീവനക്കാരുടെ കാര്യശേഷിയും നൈപുണ്യവും വർധിപ്പിച്ച് ഭാവിയിലെ വെല്ലുവിളികളെ അതിജീവിക്കാൻ ഈ തുക വിനിയോഗിക്കുമെന്നാണ് ബാങ്കിന്റെ വിശദീകരണം.

എന്നാൽ, ജീവനക്കാരുടെ നൈപുണ്യ വികസനത്തിനായി വൻതുക നിക്ഷേപിക്കാൻ തീരുമാനിച്ചതിന് പിന്നാലെ തന്നെ 300 ഓളം പേരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും ബാങ്ക് തീരുമാനിച്ചു. ഒരു വശത്ത് ഭാവി സാങ്കേതികവിദ്യകൾക്കായി വലിയ തോതിൽ പണം വകയിരുത്തുകയും മറുവശത്ത് തൊഴിൽ വെട്ടിച്ചുരുക്കൽ തുടരുകയും ചെയ്യുന്നത് ബാങ്കിംഗ് മേഖലയിലെ ജീവനക്കാരെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *