നെടുങ്കണ്ടം: ശക്തമായ മഴയിലും കാറ്റിലും കുമളി–മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടത്തിന് സമീപം മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടത്തിന് സമീപമുള്ള പാറത്തോട് മേട്ടകല്ലിലാണ് മരം റോഡിലേക്ക് ഒടിഞ്ഞുവീണത്. തുടർന്ന് നെടുങ്കണ്ടത്തുനിന്നും ഫയർഫോഴ്സും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
ശക്തമായ മഴയിലും കാറ്റിലും കുമളി–മൂന്നാർ സംസ്ഥാനപാതയിൽ മരം ഒടിഞ്ഞുവീണു; ഗതാഗതം തടസ്സപ്പെട്ടു

