ചിന്നക്കനാലിൽ ആനത്താരകളിലെ അനധികൃത വേലികളും ഏലക്കൃഷിയും വെട്ടിനിരത്തി

ഇടുക്കി: ജില്ലയിലെ ചിന്നക്കനാലിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ വൻ കയ്യേറ്റം ഒഴിപ്പിക്കൽ നടപടി. കാട്ടാനകളുടെ സഞ്ചാരപഥമായ ആനത്താരകൾ കൈയേറി നിർമ്മിച്ച അനധികൃത വേലികളും ഇവിടെയുണ്ടായിരുന്ന ഏലക്കൃഷിയും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെട്ടിനിരത്തി നീക്കം ചെയ്തു. വന്യമൃഗങ്ങളുടെ സ്വതന്ത്ര സഞ്ചാരം തടസ്സപ്പെടുത്തുന്ന വിധത്തിൽ ആനത്താരകളിൽ വൻതോതിൽ അനധികൃത നിർമ്മാണങ്ങളും കൃഷിയും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കർശന നടപടിയുമായി മുന്നിട്ടിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *